ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ

യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും താസമ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ആർഷയ്ക്ക് 35 വയസായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ, സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു ആർഷ താമസിച്ചിരുന്നത്. അവിടെ സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു. നിഹാലിന്റെ പിതാവും സഹോദരനും യുഎഇയിൽ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത താമസിക്കുന്നതും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ്.
