ഇന്ധന വില വർദ്ധനവിനെതിരെ സിപിഐ പ്രതിഷേധ പ്രകടനവും യോഗം സംഘടിപ്പിച്ചു

0
CPI PE

കൊല്ലം: സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും യോഗം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിപിഐ പാർട്ടി ഓഫീസിന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കരുനാഗപ്പള്ളി നഗരസഭയുടെ മുമ്പിൽ സമാപിച്ചു. യോഗം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അനിൽ എസ് കല്ലേലിഭാഗം അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം അസി. സെക്രട്ടറി ആർ രവി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ അജിത്, മുഹമ്മദ് കുഞ്ഞ്,മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ ശ്രീധരൻ പിള്ള,സലാം, സുധീർ കാരിക്കൽ,AIYF മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി, അജാസ്, നിജാം ബഷി, വിജയൻ, അജ്മൽ എന്നിവർ നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *