എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

0
STUDENTS

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം. 20,771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9,743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.

പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം. പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റമാകാം വിജയശതമാനം കുറയാന്‍ കാരണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും.

എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

https://results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

https://pareekshabhavan.kerala.gov.in

results.digilocker.kerala.gov.in

എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം

സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *