വിഷു-ഈസ്റ്റർ ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു.

0
IA UMQ

ദുബായ്: ഇന്ത്യൻ അസോസിയേഷൻ ഉമ്മൽ അൽ ഖയ്യിൻ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. കലാ വിഭാഗത്തിന്റെ നേതൃത്വത്തില്ലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ആഘോഷങ്ങൾ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഘോഷവേദിയായി മാറി.

ഷെയ്ഖ് സൗദ് ബിൻ റാഷിദ്‌ അൽ മുഅല്ല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, പ്രസിഡന്റ് സജ്ജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസീം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷനൂജ് നമ്പ്യാർ, ആർട്സ് വിങ് കോർഡിനേറ്റർ ബോണി ജെ സീനിയർ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി പ്രസൂതൻ ടി വി നന്ദി രേഖപ്പെടുത്തി.

വിഷുവിന്റെയും ഈസ്റ്ററിന്റെയും സാംസ്‌കാരിക-ആത്മീയ സന്ദേശങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിങ്ങുകളുടെ നേതൃത്വത്തിൽ ഗാന-നൃത്ത അവതരണങ്ങൾ, നാടൻ കലാപരിപാടികൾ എന്നിവ അരങ്ങേറി. കായികവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി പണി തീർത്ത ഇൻഹൗസ് സ്പോർട്ട്സ് അരീനയും, പുതുക്കിയ ജിംനേഷ്യം സെൻ്ററും പ്രസിഡണ്ട് സജാദ് നാട്ടിക മെമ്പർമാർക്കായി തുറന്നു കൊടുത്തു. മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെടെയും സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ നിറവും ആവേശവും നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *