കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ യുമായി 3 യുവാക്കൾ പിടിയിൽ

0
KZH MDMA

കോഴിക്കോട്: ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോഴിക്കോട് പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വച്ചാണ് മൂവരും പിടിയിലായത്. പന്തീരങ്കാവ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നു 1013.26 ​ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്.ഡാൻസാഫ് അം​ഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ്, പൊലീസുകാരായ അഷിജിത്ത്, ദിനീഷ്, പന്തീരങ്കാവ് എസ്ഐ ജാക്സൻ ജോയ്, പ്രബേഷൻ എസ്ഐ വിനോദ്, പൊലീസ് ഉദ്യോ​ഗസ്ഥരായ പ്രഷിത്ത്, ദീപക് കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *