ട്രെയിനിന് നേരെ കല്ലേറ് : വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

0
TRAIN ACC

കോഴിക്കോട്: ട്രെയിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് തിങ്കളാഴ്ച റെയില്‍വേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക്(22) കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *