യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊല്ലം: ചവറ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടാരത്തിൻകടവിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പ്രതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്യ്തു. പന്മന, പൊന്മന സ്വദേശിയായ സിബി (38) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഒന്നാം പ്രതി പന്മന, ചിറ്റൂർ രാഹുൽ ഭവനിൽ രാഹുൽ (28), രണ്ടാം പ്രതി പന്മന, കളരി ആമച്ചാൽ ഉദയ ഭവനത്തിൽ അരുൺ ഉദയൻ(27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20-ാം തീയതി ഉച്ചയ്ക്ക് 3.45 മണിയോടെ കൊട്ടാരത്തിൻകടവിലുള്ള ഒരു കടയിൽ എത്തിയ സിബിയെ പ്രതികൾ ചീത്തവിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി രാഹുൽ ചുടുകട്ട കൊണ്ട് സിബിയുടെ തലയ്ക്ക് അടിച്ച് താഴെയിടുകയും തുടർന്ന് ഇരുവരും ചേർന്ന് സിബിയെ രാഹുലിന്റെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി നിലവിളക്ക് കൊണ്ട് വീണ്ടും തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമണത്തിൽ സിബിയുടെ തലയുടെ ഇടതുവശത്ത് ആഴത്തിലുള്ള മുറിവ് ഉണ്ടായതിനെ തുടർന്ന് 10 തുന്നൽ ഇടേണ്ടി വന്നു. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തത്. ചവറ പോലീസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐ ഷാജി, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഓ മനോജ്, സി.പി.ഓ മാരായ ശ്യാംശങ്കർ, അരുൺഘോഷ്, ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
