ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് മർദ്ദനം : ഉസ്താദ് അറസ്റ്റിൽ

0
USTT
ആലപ്പുഴ: ഹരിപ്പാട് സ്വദേശിനിയായ 15 വയസ്സുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കായംകുളത്തുള്ള  വീട്ടിൽ വെച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരൽ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച കേസിലാണ് ഉസ്താദ് ആയ കീരിക്കാട് വില്ലേജിൽ വേരുവള്ളി ഭാഗം മുറിയിൽ തയ്യിൽ പടീറ്റതിൽ വീട്ടിൽ യൂസഫ് കുട്ടി (56) അറസ്റ്റിലായത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി. ഇയാളുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചു വന്നിരുന്നത്. ഇയാൾ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലാണ്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *