ആരു വാഴും ആരൂ വീഴും ഇനി മണിക്കൂറുകൾ മാത്രം

0
1500x900 1159474 kottikalasam

ബിജു വിദ്യാധരൻ

കേരളം ആരും ഭരിക്കുമെന്ന് ജനത നിശ്ചയിക്കാൻ ഇനി ഒരു പകലിന്റെ മാത്രം അകലം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രചാരണകാലം പക്ഷേ വീറിലും വാശിയിലും സമാനതകളില്ലാത്ത പോരാട്ടം രാഷ്ട്രീയ കേരളം ഇതുവരെ കാണാത്ത വ്യക്തി അധിക്ഷേപങ്ങളും പോർവിളികളും തെരുവുകളിൽ തീ പടർത്തിയ പ്രചാരണ കാലത്തിനാണ് ഇന്ന് തിരശ്ശീല വീണത്. വിഷയങ്ങൾ പലതുണ്ടെങ്കിലും ഡീൽ വിവാദത്തിലാണ് കേരളം കത്തിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്തുവിട്ട ബിജെപി സിപിഎം ഡീൽ ആരോപണം രണ്ടാംഘട്ടത്തിൽ രമേശ് ചെന്നിത്തല എസ്ഡിപിഐയിലേക്കും തിരിച്ചുവിട്ടു പഴയ കോലീബി സഖ്യത്തിന്റെ ചരിത്രം ഓർമ്മിപ്പിച്ചായിരുന്നു എൽഡിഎഫിന്റെ പ്രത്യാക്രമണം. തദ്ദേശ ജനവിധിയിൽ അടിയോഴുക്കായ പാരഡി ഗാനവുമായി സാക്ഷാൽ രാഹുൽഗാന്ധിയും കളം നിറഞ്ഞതോടെ കേരളം ഒരുവേള ദേശീയ രാഷ്ട്രീയത്തിന്റെയും അങ്കത്തട്ടായി. പോറ്റിയെ സോണിയെ കാണിച്ചത് ആരപ്പ എന്ന പാട്ടുമായി വൃന്ദ കാരാട്ടും പ്രതിരോധം തീർത്തു. എൽഡിഎഫിനെ യുഡിഎഫിനെ യും ഒരേപോലെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് എത്തിയതോടെ പോരാട്ടം ത്രികോണ സമാനമായി.

ഒരുവേള പ്രചാരണ അജണ്ട നിശ്ചയിക്കുന്നതിൽ വിജയിച്ച കോൺഗ്രസിനെ വയനാട് ദുരിതാശ്വാസ ഫണ്ടിലെ പൊരുത്തക്കേടുകൾ ഉയർത്തിക്കാട്ടി ഇടതു കേന്ദ്രങ്ങൾ ചെക്ക് വച്ചു ആരോപണം കടുത്തതോടെ കണക്കുകൾ പുറത്തുവിടാൻ കോൺഗ്രസ് നിർബന്ധിതരായി പുറത്തുവന്ന കണക്കുകളിലെ പിഴവുകൾ വീണ്ടും രാഷ്ട്രീയ ആയുധമായി അവസാന ലാപ്പിൽ രാഷ്ട്രീയ മര്യാദയുടെ അതിർവരമ്പുകൾ തകർത്തു രണ്ടു മുഖ്യമന്ത്രിമാർ വാക്ക്‌ പോരിൽ ഏർപ്പെട്ടത് പ്രചാരണത്തെ ഉച്ചസ്ഥായിലെത്തിച്ചു തെലുങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഢിയുടെ നീ പോ മോനെ വിളി പിണറായി വിജയന്റെ ഡാഷ് മോനെ വിളിയും അടിക്ക് തിരിച്ചടിയായി ഇനി വോട്ടിംഗ് മെഷീൻ വിധി നിശ്ചയിക്കുന്ന മണിക്കൂറുകൾ ആരു വാഴും ആരു വീഴും

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *