ഉപമുഖ്യമന്ത്രി മോഹമില്ല : പികെ കുഞ്ഞാലിക്കുട്ടി

0
pkkunhalikutty 1742836019924 911eeb1b 1a8b 429e b5c1 25780bd0f8f0 900x506 1

മലപ്പുറം: കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവിയിൽ തനിക്ക് മോഹമില്ലെന്ന് പി കെ കുഞ്ഞാലികുട്ടി. വകുപ്പുകളിൽ നേരെ ചൊവ്വേ കാര്യങ്ങൾ ചെയ്യുന്നതാണ് പ്രധാനം, അങ്ങനെയാണ് ഓർമ്മിക്കപ്പെടുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പുതുതലമുറ ജാതിയും മതവും വർഗീയതയും പറയുന്ന കാര്യങ്ങൾ ഏറ്റെടുക്കില്ലെന്നും, ലീഗിന്റെ ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണമാണെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

 

ഇത്തവണ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും ലീഗിന് വിജയമുണ്ടാകുമെന്നും ചേലക്കര, പേരാമ്പ്ര, കൂത്തുപറമ്പ് പോലുള്ള ഇടതുപക്ഷത്തിന് മേൽക്കയ്യുണ്ടെന്നു കരുതിയ സീറ്റുകളിൽ പോലും മികച്ച പ്രതികരണങ്ങളാണ് ലീഗിന് ലഭിക്കുന്നതെന്നും കുഞ്ഞാലികുട്ടി. യുഡിഎഫിന് 100 സീറ്റു കിട്ടുമെന്ന വിഡി സതീശന്റെ വാദം തന്നെയാണ് ലീഗിനുമുള്ളത്. അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം വിമർശനമുന്നയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *