മധ്യസ്ഥ ശ്രമവുമായി ഒമാന്‍, ചര്‍ച്ചയ്ക്ക് സന്നദ്ധരെന്ന് ഇറാന്‍

0
OMAN IRA

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഒമാന്‍. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നതും ഒമാനാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാന്‍ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ക്കുമുള്ള ഒമാന്‍ ഭരണകൂടത്തിന്റെ ആഹ്വാനം വിജയം കാണുന്നു എന്നാണ് വിവരം. സംഘര്‍ഷം ലഘൂകരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളോട് സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നു. പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായ കാര്യങ്ങള്‍ നേരത്തെ നടപ്പാക്കേണ്ടതായികുന്നു. പക്ഷേ വൈകിപ്പോയി എന്നാണ് ഫ്‌ലോറിഡ വസതിയില്‍ നിന്നുള്ള അഭിമുഖത്തില്‍ ട്രംപിന്റെ പ്രതികരണം. എന്നാല്‍, ആരുമായാണ് ചര്‍ച്ചകളെന്ന് ട്രംപ് അറിയിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *