ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

0
KARYAV

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിന്റെ ജയവുമായി 5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു സ്വന്തമാക്കി ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഇന്ധനം ആവോളം ഗ്രീന്‍ഫീല്‍ഡില്‍ നിന്നു സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 19.4 225 റണ്‍സില്‍ അവസാനിച്ചു.

അര്‍ഷ്ദീപ് സിങിന്റെ പേസും അക്ഷര്‍ പട്ടേലിന്റെ സ്പിന്നും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അര്‍ഷ്ദീപ് സിങ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ടോവറില്‍ ധാരാളിയായ അര്‍ഷ്ദീപ് രണ്ടാം ഘട്ടത്തില്‍ മാരകമായി പന്തെറിഞ്ഞ് കിവികളെ അതിവേഗം തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 16ാം ഓവര്‍ എറിഞ്ഞ താരം ഈ ഓവറില്‍ 3 കിവി ബാറ്റര്‍മാരെയാണ് മടക്കിയത്. അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി ഒ

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് കിവികള്‍ യാത്ര തുടങ്ങിയത്. അവര്‍ 8 ഓവറില്‍ 100 കടന്നു. എന്നാല്‍ ഓപ്പണര്‍ ഫിന്‍ അലന്‍ തുടക്കത്തില്‍ നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യ വിറച്ചത് മാറ്റി നിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏതാണ്ട് ഇന്ത്യയുടെ വരുതിയില്‍ നിന്നു.

അലന്‍ 38 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 80 റണ്‍സ് അടിച്ചെടുത്തു. രചിന്‍ രവീന്ദ്ര 2 വീതം സിക്‌സും ഫോറും സഹിതം 17 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരും പൊരുതി നോക്കി. വാലറ്റത്ത് ഇഷ് സോധിയും ഒരു ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. താരം 15 പന്തില്‍ 33 റണ്‍സുമായി പുറത്തായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *