പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽ കുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി ജിദ്ദയിൽ മരിച്ചു. 49വയസ്സായിരുന്നു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്കിടെയാണ് മരണം. മാൻപവർ കമ്പനിയുടെ കീഴിൽ കിംഗ് ഫൈസൽ ആശുപത്രിയിൽ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: നൂർജഹാൻ, മക്കൾ: അജ്മൽ, അൻസില. മരണാന്തര നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.