ആറൻമുള സദ്യ, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനം; തീർത്ഥാടന യാത്രയുമായി കെ.എസ്.ആർ.ടി.സി ബസ്

തിരുവനന്തപുരം : ആറന്മുള സദ്യയോടൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പദ്ധതി . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥയാത്ര’ എന്ന ടാഗ് ലൈനില്‍ യാത്ര സംഘടിപ്പിക്കുന്നത്.
ജൂലൈ 12, 19, 26 തീയതികളില്‍ രാവിലെ 5.30 ന് യാത്ര പുറപ്പെടും. ഇതിനു പുറമെ ജൂലൈ 6, 13, 20, 27 തീയതികളില്‍ നിലമ്പൂര്‍, ജൂലൈ 6, 20 തീയതികളില്‍ പൈതല്‍ മല, ജൂലൈ 13, 27 തീയതികളില്‍ റാണിപുരം, ജൂലൈ 11 ന് മലക്കപ്പാറ, ജൂലൈ 18 ന് മൂന്നാര്‍, ജൂലൈ 4, 25 തീയതികളില്‍ സൈലന്റ് വാലി പാക്കേജുകളുമുണ്ട്. ഫോണ്‍: 9497007857.