തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും: സാബു എം ജേക്കബ്
കൊച്ചി: ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്ത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബിന്‍റെ വെല്ലുവിളി. അതിനുള്ള ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നൽകി.
ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്‍റെ വെല്ലുവിളി.അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു. ബി ജെ പി ബന്ധത്തിന്‍റെ കാര്യത്തിൽ വ്യക്തമായി ഒന്നും സാബു ജേക്കബ് പറഞ്ഞില്ല. കെ സുരേന്ദ്രനെ കണ്ടിട്ടു തന്നെയില്ലെന്നായിരുന്നു മറുപടി. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബി അഭിപ്രായപ്പെട്ടു.