മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് തിരിച്ചടി.
കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാൻ എന്താണ് തടസ്സമെന്നും തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി.ഇ.ഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എന്തുകൊണ്ട് ഇ.ഡിയുടെ മുമ്പിൽ ഹാജരാകുന്നില്ല എന്ന ചോദ്യമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇഡിയ്ക്ക് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസ്സം. അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളത്.ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കിൽ ആ ഉത്തരവ് നൽകാമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ തോമസ് ഐസക്ക് ഹാജരാകേണ്ടിയിരുന്നത് ഇന്നായിരുന്നു. എന്നാൽ തോമസ് ഐസക്ക് ഹാജരായിരുന്നില്ല.