എക്‌സാലോജിക്കിന്റെ ഹര്‍ജി വിധിപറയാന്‍ മാറ്റി. സ്‌റ്റേയില്ല, ഇപ്പോൾ അറസ്റ്റില്ല

0

ബംഗളൂരു: എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല. ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാനായി മാറ്റി. രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്ക് സാവകാശം ആവശ്യപ്പെട്ടതോടെ ഫെബ്രുവരി 15 വരെ കോടതി സമയം നല്‍കി. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്സാലോജിക്കിനോട് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി സമയം നൽകിയത്

വിശദമായി വാദംകേട്ട കോടതി, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടോയെന്ന് എസ്എഫ്ഐഒയുടെ അഭിഭാഷകനോട് ചോദിച്ചു. അറസ്റ്റുണ്ടാകില്ലായെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് എസ്എഫ്ഐഒ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു..രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും എസ്എഫ്ഐഒയുടെയും അന്വേഷണം ഒരുമിച്ച് നടക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും ചട്ടവിരുദ്ധമാണെന്നും എക്സാലോജിക്കിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.എക്സാലോജിക് സൊല്യൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവില്‍ ആയതിനാലാണ് കര്‍ണാടക ഹൈക്കോടതിയില്‍ കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *