നിക്ഷേപകൻ ബാങ്കിനുമുന്നിൽ ആത്മഹത്യ ചെയ്‌തു
ഇടുക്കി: കട്ടപ്പനയിൽ ബാങ്കിനുമുന്നിൽ നിക്ഷേപകൻ ആത്മഹത്യചെയ്തു.നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാത്തതിനെത്തുടർന്നാണ് കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ മുളങ്ങാശ്ശേരിയിൽ സാബു ഗ്രാമ വികസന സഹകരണസംഘത്തിനു മുന്നിൽ ആത്മഹത്യ ചെയ്‌തത് . സാബു ആവശ്യപ്പെട്ടത് പ്രകാരം പതിനേഴു ലക്ഷം നിക്ഷേപിച്ചതിൽ 14 ലക്ഷം രൂപ മാത്രമേ ബാങ്ക് തിരിച്ചു നൽകിയുള്ളൂ .ബാക്കി തുക തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല .ഭാര്യയുടെ ചികിത്‌സയ്‌ക്കായി നിക്ഷേപ തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാൻ ബാങ്ക് തയ്യാറായില്ല . ബാങ്ക് സെക്രട്ടറിയും രണ്ടു ജീവനക്കാരുമാണ് തന്റെ മരണത്തിനു ഉത്തരവാദി എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെത്തിയ തന്നെ അസഭ്യം പറഞ്ഞു അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തെന്നും കുറിപ്പിലുണ്ട്.
നേരത്തെ കോൺഗ്രസ്സ് ഭരിച്ചിരുന്ന ബാങ്ക് ഇപ്പോൾ ഭരിക്കുന്നത് സിപിഎം ആണ്. കോൺഗ്രസ്സും ബിജെപിയും കട്ടപ്പനയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.വിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം.