ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ പ്രതിപക്ഷം

0

 

മുംബൈ: EVM ചോഡോ അഭിയാൻ ശക്തമാക്കാൻ പ്രതിപക്ഷമൊരുങ്ങുന്നു. എംവിഎയെ പരാജയപ്പെടുത്താനായി വോട്ടിംഗ് മെഷീനിലൂടെയുള്ള തിരിമറിക്ക് , സംസ്ഥാന പോലീസ് കൂട്ടുനിന്നു വെന്ന് ഉദ്ദവ് ശിവസേന ആരോപിക്കുന്നു .പോളിങ് ബൂത്തുകൾക്ക് സമീപം വൈഫൈയുള്ള വാഹനങ്ങൾ നിർത്തിയത് സംശയകരമെന്നും ശിവസേന.തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകളുടെ എണ്ണം
കുറഞ്ഞത് സംശയാസ്പദമാണെന്ന് ശരദ് പവാർ എൻസിപി അടക്കമുള്ള തോറ്റ സ്ഥാനാർത്ഥികൾ ആരോപിക്കുന്നു . എൻസിപി (ശരദ് ) വിഭാഗത്തിന് സംസ്ഥാനത്ത് പത്ത് സീറ്റാണ് ലഭിച്ചത്.

അതിനിടയിൽ അജിത് പവാറിനെതിരെ ശരദ് പവാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു . തൻ്റെ അനന്തരവൻ വോട്ടർമാരുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *