മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസുമായി ഏറ്റുമുട്ടി.

1
a16 2

 

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകോപനം ഉണ്ടാക്കിയിട്ടും പൊലീസ് സംയമനം പാലിക്കുകയാണ്.

Spread the love

1 thought on “മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസുമായി ഏറ്റുമുട്ടി.”

Leave a Reply

Your email address will not be published. Required fields are marked *