ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

0

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക. വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മാലിന്യം പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടി കാരണമാവുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *