ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി
ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി.ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി നിർദേശം.സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ആരോപണം.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങൾക്ക് മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.