മാസപ്പടി കേസ്; മുഖ്യമന്ത്രിയും മകൾ വീണയുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ

0

മാസപ്പടി കേസിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറയുന്നു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയിരിക്കുന്നത്. ഈ മാസം ആറിന് വീണ്ടും ഹർജി പരി​ഗണിക്കും.

അഞ്ച് പുതിയ രേഖകൾ‌ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ പറയുന്നു. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു കുഴൽനാടൻ വക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, സിഎംആർഎൽ ഉടമ എസ്എൻ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ. ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായിവിജയൻറെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വകാര്യഹർജിയിലെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *