400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടി വോട്ട് അഭ്യർത്തിച്ചു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവിശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

0

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രേവണ്ണയുടെ കുറ്റകൃത്യം കൂട്ട ബലാത്സംഗം, നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചയാള്‍ക്ക് വോട്ട് ചെയ്യാനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തതെന്നും മോദി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി.

പ്രജ്വല്‍ രേവണ്ണ കൂട്ട ബലാത്സംഗക്കേസ് കുറ്റാരോപിതനാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും ബിജെപി ജെഡിഎസുമായി സഖ്യമുണ്ടാക്കിയെന്നും,അവരെ പിന്തുണച്ചുവെന്നും രാഹുൽ കുട്ടിചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി, രേവണ്ണയെയും പാര്‍ട്ടിയെയും പിന്തുണച്ചതായും ആക്ഷേപം.

ഇതിനിടെ പ്രജ്വല്‍ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുകയാണ്.ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ നോട്ടീസിന് മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രജ്വലിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കേണ്ടതുണ്ട്, ഇത് കേസില്‍ നിര്‍ണായകമാണ്. പ്രജ്വല്‍ കൂടുതല്‍ സമയം വിദേശത്ത് തുടര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *