യുഎഇയില്‍ ഇന്ധനവില കൂടി

0
FUEL

ദുബൈ: യുഎഇയില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വര്‍ധന. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.60 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3.29 ദിര്‍ഹത്തില്‍ നിന്ന് 3.49 ദിര്‍ഹമായും ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.21 ദിര്‍ഹത്തില്‍ നിന്ന് 3.41 ദിര്‍ഹമായും ഉയര്‍ന്നു. ഡീസല്‍ വില ലിറ്ററിന് 3.60 ദിര്‍ഹത്തില്‍ നിന്ന് 3.80 ദിര്‍ഹമായാണ് ഉയര്‍ന്നത്.

നാലുമാസത്തെ തുടര്‍ച്ചയായ വിലവര്‍ദ്ധനവിന് ശേഷം ജൂലായില്‍ ചെറിയ രീതിയില്‍ നിരക്ക് കുറഞ്ഞെങ്കിലും ഓഗസ്റ്റില്‍ വീണ്ടും ഉയരുകയായിരുന്നു.നിലവില്‍ അമേരിക്ക – ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായത് ആഗോള വിപണിയിലെ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളെയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളെയും ഈ ഇന്ധനവില വര്‍ധന ബാധിക്കും.

എല്ലാ മാസവും അവസാനത്തോടെ യുഎഇയില്‍ ഇന്ധനവില പുനര്‍നിര്‍ണയിക്കാറുണ്ട്.രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ മാസവും അവസാനത്തോടെ യുഎഇ ഇന്ധനവില പുനര്‍നിര്‍ണയിക്കുന്നത്. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ 60 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *