ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ ലിമോഗെസ് ടൗൺ ഹാൾ തീവച്ച് നശിപ്പിച്ചു

0
FRA FIRE

പാരീസ്: ഫ്രാൻസിലെ ജനകീയ പ്രക്ഷോഭങ്ങൾക്കിടയുണ്ടായ അക്രമത്തിൽ ചരിത്രപ്രസിദ്ധമായ ലിമോഗെസ് ടൗൺ ഹാൾ തീവച്ചു നശിപ്പിക്കപ്പെട്ടു. രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച 143 വർഷത്തോളം പഴക്കമുള്ള ഈ പൈതൃക സ്മാരകത്തിൻ്റെ ഭൂരിഭാഗവും ശക്തമായ തീപിടിത്തത്തിൽ തകർന്നു. അക്രമികൾ കെട്ടിടത്തിന് തീയിട്ടതിനെ തുടർന്ന് പ്രശസ്തമായ ക്ലോക്ക് ടവർ ഗോപുരം കത്തിയമർന്ന് താഴേക്ക് പതിച്ചു. പടിഞ്ഞാറൻ വിങ് ഒഴികെ കെട്ടിടത്തിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീഴുകയും, കെട്ടിടത്തിൻ്റെ പുറംഭാഗം തകരുകയും ചെയ്തു.

മുഖംമൂടി ധരിച്ചെത്തിയ അക്രമകാരികൾ ടൗൺ ഹാളിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് വണ്ടിക്ക് തീയിടുകയും, തുടർന്ന് കെട്ടിടത്തിൻ്റെ ജനലുകൾ തകർത്ത് അകത്തുകയറി പെട്രോൾ ബോംബ് ഉപയോഗിച്ച് തീവെയ്ക്കുകയുമായിരുന്നു. ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ്, പണപ്പെരുപ്പം, വിദ്യാഭ്യാസ മേഖലയിലെ അവഗണനകൾ എന്നിവക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന മാർച്ചുകളുടെയും വിദ്യാർഥി പ്രക്ഷോഭങ്ങളുടെയും ഭാഗമായാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.

1883-ൽ പാരീസ് സിറ്റി ഹാളിൻ്റെ മാതൃകയിൽ നിർമിക്കപ്പെട്ട ലിമോഗെസ് ടൗൺ ഹാൾ, ഫ്രാൻസിൻ്റെ ചരിത്രത്തിലും രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി വിരുദ്ധ പ്രതിരോധ പ്രസ്ഥാനങ്ങളിലും വളരെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു. സാംസ്കാരിക പൈതൃകത്തിന്മേലുള്ള ദുരന്തം എന്നാണ് പ്രാദേശിക ഭരണകൂടം ഇതിനെ വിശേഷിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *