പൊലീസിനുനേരെ ആക്രമണം: വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

0
POLI

പാലക്കാട്: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കാറിലെത്തിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാര്‍ പൊലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

മണ്ണാര്‍ക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്.അക്രമികള്‍ മദ്യപിച്ചിരുന്നെന്നും കാറില്‍ മദ്യകുപ്പി ഉണ്ടായിരുന്നുവെന്നും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നൂറുകണക്കിനു കേസുകളാണ് ഒരു മാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനിടെയാണ് പൊലീസിനു നേരെ അക്രമ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *