ഇലക്ട്രിക് സ്കൂട്ടറുകളിലെ വിദ്യാർത്ഥികളുടെ അഭ്യാസം നിർത്താൻ എംവിഡി

ആലപ്പുഴ: ഇലക്ട്രിക് സ്കൂട്ടറുകളിലെ സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസം വ്യാപകമാവുകയും അപകടസാധ്യതയും വർദ്ധിക്കുകയും ചെയ്യുന്ന ബോധവൽക്കരണത്തിന് ഒരുക്കി മോട്ടർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ ഇലക്ട്രിക് സ്കൂട്ടർ യാത്ര സംബന്ധിച്ച് ഒട്ടേറെ പരാതി ഉയർന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ തീരുമാനം.ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത രക്ഷിതാക്കളും പുലർത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ കപ്പാസിറ്റി 250 വാട്ട്സിൽ താഴെയുള്ളതും പരമാവധി 25 കിലോമീറ്റർ വേഗശേഷിയുള്ളതുമായ ഇലക്ട്രിക് സ്കൂട്ടറിന് ലൈസൻസും രജിസ്ട്രേഷനും വേണ്ട. എന്നാൽ കപ്പാസിറ്റി 250 വാട്സിന് മുകളിലുള്ളതും വലിയ വേഗം കൈവരിക്കാൻ കഴിയുന്നതുമായ സ്കൂട്ടറുകൾ ധാരാളമായി നിരത്തിൽ ഇറങ്ങുന്നു ഇവയ്ക്ക് രജിസ്ട്രേഷനും മറ്റും ആവശ്യമാണ്. 18 വയസ്സിന് താഴെയുള്ളവർ ശേഷി കൂടിയ വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട് ഇതിനെതിരെ നടപടി സ്വീകരിക്കും.
