സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി കുടുംബ സംഗമം പ്രൗഢമായി

0
IMG 20260727 WA0011 1

 

കോഴിക്കോട് : സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും സൗഹൃദ സദസും പ്രൗഢമായി. കോഴിക്കോട് ചാലിയത്ത് നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുണക്കിന് കെ.എം.സി.സി പ്രവര്‍ത്തകരും മുന്‍കാല നേതാക്കളും പങ്കെടുത്തു. നാഷണല്‍ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കഴിക്കന്‍ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുസ്സമദ് കെപി വേങ്ങര സ്വാഗതവും ട്രഷറർ ഇഖ്ബാൽ ആനമങ്ങാട് നന്ദിയും പറഞ്ഞു. ജീവ കാരുണ്യ മേഖലയില്‍ ശ്രദ്ധേയരായ മുന്‍ കെ.എം.സി.സി നേതാവും അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് കുട്ടി നെച്ചിക്കാട്ടില്‍, സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെങ്ങാട് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉപഹാരം സമര്‍പ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ വളര്‍ച്ചക്ക് കരുത്തായ മുന്‍കാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന സേവന സ്മൃതി പരിപാടി ബീരാൻകുട്ടി കരിപ്പൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് മുഹമ്മദ്‌ കുട്ടി, വേൾഡ് കെഎംസിസി സെക്രട്ടറി ഖാദര്‍ ചെങ്കള, സൗദി നാഷണൽ കെഎംസിസി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സിദ്ധീഖ് പാണ്ടികശാല, നജീബ് ചീക്കിലോട്, ടി.ടി കരീം, റഹ്‌മാൻ കാരയാട് , ഉമ്മര്‍ ഓമശ്ശേരി, മുജീബ് കൊളത്തൂര്‍, ജൗഹര്‍ കുനിയില്‍, സി.പി ശരീഫ്, അന്‍സാരി നാരിയ, ഷബ്‌ന നജീബ്, റുഖിയ റഹ്മാന്‍, സൗദി നാഷണല്‍ കെഎംസിസി നേതാക്കളായ ഉസ്മാന്‍ അലി, ബഷീര്‍ മുന്നിയൂര്‍, സുലൈമാന്‍ മാളിയേക്കല്‍, അബ്ദുല്‍കരീം യാമ്പു, ഫൈസല്‍ ബാബു പ്രസംഗിച്ചു. ഫാസില ബാനു, സുറുമി വയനാട്, അബ്ദുൽ ഹായ്യ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *