Latest News

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനോടു ചേര്‍ന്നാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുക.എയര്‍പോര്‍ട്ട്...

പിഎം ശ്രീ പദ്ധതി : ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചു കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്....

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം : പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

ഇടുക്കി : അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്....

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു, ആന്ധ്രയില്‍ 6 മരണം

ഹൈദരാബാദ്: മോന്‍താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ ചുഴലിക്കാറ്റ്...

മന്ത്രി സഭായോഗത്തില്‍ പങ്കെടുക്കാന്‍ ഉപാധികളുമായി സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ നിലകൊള്ളുമ്പോള്‍ എല്‍ഡിഎഫിന് ഇന്ന് നിര്‍ണായക ദിനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗങ്ങളില്‍...

പി എം ശ്രീ: സംസ്ഥാനത്ത് ഇന്ന് യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എസ് എഫ് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. കഴിഞ്ഞ ദിവസം...

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബുവിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്...

ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു

ടെല്‍ അവീവ് :  ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു...

മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു

ഇടുക്കി : ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത്...