അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി

0
BUL

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിലെ മുഖ്യസൂത്രധാരന്‍ നിര്‍മിക്കുന്ന ഒരു കോടി രൂപ വിലമതി ക്കുന്ന വീട് ബുള്‍ ഡോസര്‍കൊണ്ട് പൊളിച്ചേക്കും. അറസ്റ്റിലായ എട്ടുപേരില്‍ ഒരാളായ ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയമിശ്രയുടെ പേരില്‍ നിര്‍മിക്കുന്ന വീടാണ് അനധികൃത മെന്ന് കണ്ടെത്തി അയോധ്യ വികസന അതോറിറ്റി (എ. ഡി.എ.) നോട്ടീസ് നല്‍കിയത്. ക്ഷേത്രത്തില്‍ ജോലികിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനുപിന്നാലെയാണ് കൂറ്റന്‍ വീടുയര്‍ന്നത്. പ്രതികളുടെ സ്വത്തുക്ക ളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനിടെയാണ് സോഹാവല്‍ തഹസിലിലെ ബന്‍വീര്‍ പുര്‍ ഗ്രാമത്തിലെ വീടുനിര്‍മാണം ശ്രദ്ധയില്‍ പ്പെട്ടത്. ലവ്കുശ് മിശ്രയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തിയ അന്വേഷണസംഘം കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു.

അന്വേഷണത്തില്‍ ഏറ്റ വുംകൂടുതല്‍ പണം പിടിച്ചെ ടുത്ത അവിനാഷ് ശുക്ലയെ തിരായ നിയമനടപടികളും ശക്തമാക്കും. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ലവ് കുശയോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദിഷ്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് എഡിഎ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് സുപ്രിയ മിശ്രയ്ക്ക് അതോറിറ്റി നോട്ടീസ് നല്‍കിയത്. നിശ്ചിത സമയത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍, നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തുന്ന പക്ഷം കെട്ടിടം പൊളിച്ചുനീക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

2025 ഒക്ടോബര്‍ 16-നാണ് ഈ ഭൂമി വാങ്ങിയതെന്നാണ് കണ്ടെത്തല്‍. അയോധ്യ ജില്ലയിലെ സോഹാവല്‍ തഹസീലിലെ മംഗ്‌സി പര്‍ഗാന പ്രദേശത്തുള്ള ഭൂമി ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമല്‍ സ്വരൂപ് സിങ് എന്നയാളില്‍ നിന്ന് 8.8 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിക്ക് ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 25 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *