ശിരസ്തദാറിന്റെ മൊഴിയിൽ ആശയകുഴപ്പം; 2022 ഫെബ്രുവരിയിൽ നഷ്ടപെട്ട ഫോൺ ജൂലൈയിൽ പരിശോധിച്ചെന്ന് ശിരസ്തദാർ

0

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്‍റെ മൊഴിയിൽ ആശയക്കുഴപ്പം.2022 ഫെബ്രവരിയിൽ യാത്രക്കിടെ തന്റെ വിവോ ഫോൺ നഷ്ടമായെന്നാണ് ശിരസ്തദാർ ജഡ്ജിക്ക് മൊഴി നൽകിയത്. എന്നാൽ മെമ്മറി കാർഡ് ചോർന്നെന്ന മാധ്യമ വാർത്തകൾ കണ്ടത്തിനു പിന്നാലെ ഇതേ വർഷം ജൂലൈയിൽ തന്‍റെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നറിയാൻ പരിശോധിച്ചതായും ശിരസ്തദാർ പറയുന്നുണ്ട്. അഞ്ച് മാസം മുൻപ് നഷ്ടമായ ഫോൺ എങ്ങനെ വീണ്ടും പരിശോധിച്ചു എന്നതിൽ പക്ഷെ വസ്തുതാന്വേഷണം നടന്നിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *