ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗം; കിഫ്ബി

0

മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റിനെതിരെ കിഫ്ബി. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് ആരോപണം കോടതിയിൽ തുറന്നടിച്ചു കിഫ്ബി.

ഇഡി ആവശ്യപ്പെട്ടിട്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയിരുന്നുവെന്നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ നാലുതവണ ഉദ്യോഗസ്ഥർ ഹാജരായിരുന്നുവെന്നും കിഫ്ബി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്നാണ് ഇ ഡിയുടെ വാദം.

അതേസമയം, ഒളിച്ചുവയ്ക്കാനൊന്നുമില്ലെങ്കിൽ ഏതെങ്കിലും ഒരു ദിവസം ഹാജരാകാൻ സാധിക്കുമോയെന്ന് കോടതി ഐസകിനോട് ചോദിച്ചു. എന്തിനുവേണ്ടിയാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന് ഇ ഡി വക്തമാക്കണമെന്ന് പറഞ്ഞു കോടതി ഹർജികൾ വീണ്ടും ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചു. എന്നാൽ തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *