കെജ്‌രിവാളിന്റെ ഫോൺ അൺലോക്ക് ചെയ്ത് നൽകാനാകില്ലെന്ന് ആപ്പിൾ

0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐ ഫോൺ ലോക്ക് നീക്കി നൽകണമെന്ന ഇ.ഡി ഉന്നയിച്ച ആവശ്യം നിരാകരിച്ച് ആപ്പിൾ കമ്പനി. എക്‌സൈസ് നയ അഴിമതിയിലെ അന്വേഷണത്തിന്റെ ഭാഗമായി കെജ്‌രിവാളിന്റെ ഫോൺ ആക്‌സസ് ചെയ്ത് നൽകണമെന്ന് ഇ.ഡി ‘അനൗപചാരികമായി’ ആപ്പിളിനോട് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യ് ജയിലിലടച്ച കെജ്‌രിവാളിനെതി​രെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടിയുടെ ഭാഗാമായാണ് ആപ്പിൾ കമ്പനിയെ ഇ.ഡി സമീപിച്ചത്.എന്നാൽ മൊബൈൽ ഉടമയുടെ പാസ്​വേഡ് ഉപയോഗിച്ച് മാത്രമെ ഡാറ്റ അക്സസ് ചെയ്യാൻ കഴിയൂവെന്നും വിവരങ്ങൾ ചോർത്തി നൽകി​ല്ലെന്നും ആപ്പിൾ മറുപടി പറഞ്ഞു.

അതേസമയം, കെജ്‌രിവാളിന് ഇന്ന് നിർണായക ദിവസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാൾ ഉന്നയിക്കുന്ന വാദം. ഹർജിയെ എതിർത്ത് ഇഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 21നാണ് ഇ ഡി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഖിച്ചുകൊണ്ട് നടന്ന അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിന്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *