കീടനാശിനി കുടിച്ച എംഡിഎംകെ എംപി മരിച്ചു

0

ചെന്നൈ: കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈറോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപി ഗണേഷമൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

76കാരനായ അദ്ദേഹം വെള്ളത്തില്‍ കീടനാശിനി കലക്കി കുടിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം. മൂര്‍ത്തിക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും ഉണ്ടായതോടെയാണ് കുടുബം കീടനാശിനി കുടിച്ച കാര്യമറിയുന്നത്.

ഇതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതിലുള്ള വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *