നടന് സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി
തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി. ഏറെ കാലത്തെ രഹസ്യ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ച പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
വിവാഹം കഴിഞ്ഞെന്ന വിവരം ലഭിച്ചെങ്കിലും ദമ്പതികളുടെ വിവാഹച്ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് കുറച്ച് നാൾ വിട്ട് നിന്നിരുന്ന സിദ്ധാർഥ് അവസാന ചിത്രമായ ചിത്തയിലൂടെ നിരവധി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയാണ് അതിതിയുടെ ആദ്യത്തെ പങ്കാളി.കഴിഞ്ഞ വര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മിഡിയയില്‍ സിദ്ധാര്‍ത്ഥ് ആശംസാ പോസ്റ്റ് പങ്കുവച്ചിരുന്നു.