ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കും, അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ : കെ. സുധാകരൻ

0
GS VD

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ വിമർശനവുമായി കെ സുധാകരൻ. പിണറായിക്ക് എതിരായ കേസിൽ ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ നടപടി ഉണ്ടാകുമെന്നും ഇവിടെ അങ്ങനെ ഒരു ഗവൺമെൻറ് ഉണ്ടോ എന്നറിയില്ല എന്നും സുധാകരൻ തുറന്നടിച്ചു. ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകണം, ആണുങ്ങളുടെ ഗവൺമെന്റ് ആണെങ്കിൽ അത് അത്പോലെ പോകണം. ഇവിടെ അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കും എന്ന് നോക്കാം കെ സുധാകരൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി തോന്നുന്നില്ല. രാഷ്‌ടീയത്തിൽ നല്ല വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തെ ഒന്നും ആരും തൊട്ടു കളിയ്ക്കാൻ നോക്കണ്ട. സംരക്ഷിക്കാൻ ഞങ്ങളോക്കെയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. സിഎംആർഎൽ- എക്‌സാലോജിക് കേസില്‍ സമൻസ് എത്തേണ്ടിടത്ത് എത്തിയെന്നും ഞങ്ങൾ എന്നു മുതൽക്കേ ഇത് പൊതു സമൂഹത്തിന് മുന്നിൽ പറയുന്നതാണെന്നും സുധാകരൻ പറഞ്ഞു. തീരുമാനമെടുക്കാൻ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും ഇവിടെയുണ്ട്. നടപടികൾ കുറച്ചു കടുപ്പിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം കെ സുധാകരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *