കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല; ശശി തരൂർ
അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച് തിരുവനന്തപുരം മുൻ എംപി ശശി തരൂർ.കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നം.കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തുടായിരുന്നോ എന്നും, കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല തരൂർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവർ ഒരിക്കലും വീണ്ടും ഭരണത്തിൽ വരാൻ അനുവദിക്കരുതെന്ന് തരൂർ പറഞ്ഞു. സംഭവിച്ചതെല്ലാം അന്യായം. ഇതിന് പിന്നിലെ ഉദ്ദേശം എല്ലാവർക്കും അറിയാം. ജനാധിപത്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഇതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
കെജ്രിവാളിനെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധമാണ് ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയുടെയും നേതൃത്തത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.ഇ ഡി നടപടിക്കെതിരായ കെജ്രിവാളിന്റെ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.
ഇപ്പോൾ കെജ്രിവാളിൻറെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു.