എടപ്പാള്‍ മേല്‍പ്പാലത്തിലെ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറത്തു എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.പിക്ക്അപ്പ് വാൻ ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിക്ക്അപ്പ് വാൻ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്.തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര് ടി സി ബസും എതിർ ദിശയിൽ നിന്നും വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് ജീപ്പിനുള്ളിൽ ഡ്രൈവര്‍ കുടുങ്ങിപോയി. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്.