മസ്റ്ററിംഗ് നിർത്തി; വിതരണം പുനസ്ഥാപിക്കും
റേഷന്‍ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ് നിർത്തി വയ്ക്കും. റേഷന്‍ വിതരണം എല്ലാ കാർഡുകള്‍ക്കും ഇനി സാധാരണനിലയില്‍ നടക്കുത്തും.സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിന് ശേഷം മാത്രമെ മസ്റ്ററിങ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.