യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക്: പുതിയ നിയമനം ഐ.സി.ടിയിൽ

0

തിരുവനന്തപുരം: കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ചത് വലിയ വിവാദമായിരുന്ന കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐ പി എസ് കേരള സർവീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നൽകി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയിൽ നിയമിച്ചതെന്ന് സർക്കാർ അറിയിച്ചു. കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *