തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ : തുറന്നടിച്ച് ജി സുധാകരന്‍

0
GS

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ. എന്തെല്ലാം ക്രിമിനല്‍ ആക്ടിവിറ്റികളാണ് അവിടെ നടക്കുന്നത്. തൂഫാന്‍ ഹരിപ്പാട് ഇല്ലല്ലോ. നല്ല ഉദ്ദേശ്യത്തോടെയാണ് രമേശ് ചെന്നിത്തല കൊണ്ടുവന്നത്. അവിടെ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് ധൈര്യമില്ല. അതിന് കാരണമുണ്ട്. അത് ഇപ്പോള്‍ പറയുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെക്കുറിച്ചും സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചും ജി സുധാകരന്‍ രംഗത്തെത്തി. പഴയ യുഡിഎഫ് ആയി മാറരുതെന്നും, അത്തരമൊരു അവസ്ഥയ്ക്കല്ല ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ എന്തിന് അവരുടെ കാര്യങ്ങളില്‍ അഭിപ്രായം പറയണം. ഭരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ കാര്യത്തിലും വെളിയില്‍ നില്‍ക്കുന്ന ആള്‍ ഇടപെടുന്നത് എന്തിനാണ്. മുന്നണിയിലെ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് അതൃപ്തിയുണ്ടെന്ന് താന്‍ കരുതുന്നില്ല. സതീശന്‍ നല്ല മുഖ്യമന്ത്രിയാണ്. കഴിവുള്ളവനാണ്. വായിക്കും. എനിക്ക് നല്ല അഭിപ്രായമാണ്. കെസിയും അങ്ങനെ തന്നെ. ജനം എന്തിനാണ് ഇവര്‍ക്ക് വലിയ ഭൂരിപക്ഷം നല്‍കിയിട്ടുണ്ട്. അതിനനുസരിച്ച് ഭരിച്ചാല്‍ മതി. പഴയ യുഡിഎഫിന് അല്ല ജനം വോട്ട് കൊടുത്തത്. മുഖം നന്നായാല്‍ പോരാ ഉള്ളും നന്നായിരിക്കണം. ഒരു ബദല്‍ വരാനുള്ള സാധ്യത കേരളത്തില്‍ പെട്ടന്ന് ഇല്ല. പ്രതിപക്ഷം അതിന് ഒരുപാട് കുളിക്കേണ്ടി വരും. നന്നായി വരണമെങ്കില്‍ ഒരുപാട് പ്രവര്‍ത്തിക്കണം. അതിന് ത്യാഗങ്ങള്‍ ചെയ്യണം- സുധാകരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *