സഹ്യ ടിവിക്ക് നാലു വയസ്

0
SAHYA LOGO

കൊച്ചി /ദുബായ് : മാറുന്ന മലയാളിക്ക് മാറ്റത്തിന്റെ ശംഖോലി നാദം മുഴക്കി പ്രവാസി മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിയ സഹ്യ ടിവിക്ക് ഇന്ന് നാലു വയസ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്യ ടിവിയുടെ ആദ്യ ഓഫീസ് 2022 ഒക്ടോബർ 21നു കൊച്ചി വിശ്വഭാരതി ഡയറക്ടർ മ്മൂട്ടിയാണ് തിരിതെളിച്ചത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത് രാജതുളസി, ബിസിനസ്സ് തലവൻ ലിജു ചന്ദ്രൻ, മാധ്യമപ്രവർത്തകൻ ബിപിൻ പീറ്റർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് ചാനൽ സംബദ്ധമായ പ്രവർത്തനങ്ങൾ ആരംഭിച്ചു.

2024 ഫെബ്രുവരി 5 ന് സഹ്യ ടിവിയുടെ വാർത്ത പോർട്ട് (www.sahyanews.com) ആരംഭിച്ചു. നാളിതുവരെ 1,25,312 വാർത്തകൾ 3 കോടി15 ലക്ഷം ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചു വായിച്ചു. കൂടാതെ കേരളത്തിലും മറ്റു ഭാഗങ്ങളിൽ നടന്ന പ്രധാനപ്പെട്ട പരിപാടികളും ഉത്സവങ്ങളും സഹ്യ ടിവിയുടെ സോഷ്യൽ മീഡിയകളിൽ തൽസമയ പ്രഷേപണം ചെയ്തിരുന്നു. സഹ്യറ്റിവിയുടെ വിനോദ ചാനൽ 2026 ഫെബ്രുവരി 1ന് പ്രക്ഷേപണം ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ പ്രക്ഷേപണം ജിസിസി രാജ്യങ്ങളിലും, യൂറോപ്പ്, യു കെ, എന്നീ ഭാഗങ്ങളിലുമാണ് പ്രേഷേപണം ആരംഭിച്ചത്.

യു.എ.ഇ മലയാളികൾ ഇ-വിഷൻ നെറ്റ് വർക്കിലൂടെ (ചാനൽ നമ്പർ-814) സിനിമ കാണുവാൻ കൂടുതലും ആശ്രയിക്കുന്നത് സഹ്യ ടിവിയാണ്. കൂടാതെ   വ്യത്യസ്തങ്ങളായ 14 പരിപാടികളാണ് ആഴ്ചയിൽ ഉള്ളത്. റിയാലിറ്റി ഷോ, മൂന്നു വാർത്ത ബുള്ളറ്റിൻ, ഒരു ഗൾഫ് ന്യസ്സ് എന്നിവ ഉടനെ ആരംഭിക്കും. ഇടതടവില്ലാതെ 24 മണിക്കൂറും പ്രക്ഷേപണം നടക്കുന്ന സഹ്യ ടിവിയിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന പ്രധാനപ്പെട്ട എല്ലാ പരിപാടികളുടെയും തൽസമയ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

2022 ഒക്ടോബർ 10നാണ് സഹ്യ ടിവിക്ക് ആവശ്യമായ ലൈസൻസുകൾ ലഭിച്ചത്. എന്നും വ്യത്യസ്തതകൾ മാത്രം ആഗ്രഹിക്കുന്ന മലയാളികളുടെ സ്വീകരണം മുറിയിലേക്ക് വ്യത്യസ്തമായ വിനോദപരിപാടികൾ സമ്മാനിക്കുക എന്നതാണ് സഹ്യ ടിവി മാനേജ്മെന്റിന്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *