കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

0
SUICEIDE

കൊച്ചി: കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് (20) ആണ് മരിച്ചത്. കോതമംഗലം എംഎ കോളേജിലെ വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കോതമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 15നും ഇതേ കോളേജില്‍ മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. അരുണാചല്‍ പ്രദേശ് സ്വദേശിയായ മിച്ചി മിര്‍പ്പു, ഇയര്‍ഔട്ട് ആകുമെന്ന മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന ആരോപണം ഉയരുകയും, അതിനെത്തുടര്‍ന്ന് കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *