സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ അശ്ലീല പോസ്റ്റ്, പ്രതി അറസ്റ്റിൽ.

0
SURESH
ആലപ്പുഴ/അരൂർ : സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ അശ്ലീല പോസ്റ്റിട്ട തിരുവനന്തപുരം കുന്നത്തുകൽ എം. എൻ. ഭവനിൽ  സുരേഷ് ബാബുവിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.  പലതവണകളായി ഇയാൾ യുവതിക്കെതിരെ  അശ്ലീല പോസ്റ്റുകൾ ഇട്ടിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ നീക്കം  ചെയ്തെങ്കിലും ഇയാൾ വീണ്ടും ഇത് തുടർന്നപ്പോൾ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. അരൂർ സർക്കിൾ ഇൻസ്‌പെക്ടർ എം. അജയമോഹന്റെ നേതൃത്വത്തിൽ അരൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ. V. A. അബീഷ്, ASI  റെജി തങ്കപ്പൻ, CPO ശരത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പോക്സോ കേസുകൾ ഉൾപ്പെടെ മറ്റു പല കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *