ഫ്രണ്ട്‌സ് ഓഫ് ഷാർജ ഓണാഘോഷം സംഘടിപ്പിച്ചു

0
FOC

ഷാർജാ : യൂ എ ഇ യിലെ സാംസ്‌കാരിക സംഘടനകളിൽ ഒന്നായ ഫ്രണ്ട്‌സ് ഓഫ് ഷാർജ യുടെ ഓണാഘോഷം ഓണപ്പൂനിലാവ് 2026 സംഘടിപ്പിച്ചു. സെപ്തംബർ 20 നു അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന ഓണാഘോഷം പ്രശസ്ത സിനിമ നടൻ  കൈലാഷ് ഉദ്‌ഘാടനം ചെയ്തു. കുട്ടനാട് എം. എൽ. എ. റജി ചെറിയാൻ മുഖ്യാഥിതി ആയിരുന്നു.

ഫ്രണ്ട്‌സ് ഓഫ് ഷാർജ ഷാർജ കൺവീനർ ശ്രി വര്ഗീസ് ജോൺസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്  കെ ബാലകൃഷ്ണൻ, സെക്രട്ടറി അഡ്വ, വൈ എ റഹിം, കോർഡിനേറ്റർ മാത്യു ജോൺ, ട്രഷറാർ സാബു കെ ഉമ്മൻ, ഓണപ്പുനിലാവ് കൺവീനർ  പ്രസാദ് ഫിലിപ്പ് വര്ഗീസ്,  അജി കോശി,  ഷാജി ജോർജ്, നൈനാൻ കെ ജി, പ്രോഗ്രാം പ്രെസെന്റർ മാത്യു എം സി,  തോമസ് തരകൻ,  സജി പന്നിക്കുഴിയിൽ, എന്നിവർ പ്രസംഗിച്ചു.

വിശിഷ്ടാതിഥികളെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര, പുലികളി, അത്തപ്പൂക്കള മത്സരം, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കല പരിപാടികൾ, ഗാനമേള, ഓണ സദ്യ എന്നിവ നടത്തപ്പെട്ടു. പരിപാടികൾക്ക് ജോ കൺവീനർ ജോബിൻ വര്ഗീസ്, ഡെന്നി എം ബേബി, ബിജു കെ ഉമ്മൻ, അലക്സ് വര്ഗീസ്,  ജിബിൻ ജോർജ്,  ജെയ്സൺ മാത്യു,വർഗ്ഗീസ് തോമസ്, മോൻസി ജോൺ,  ജോജി ടി. മാത്യു,  ഷിബു കോശി എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *