കൊണ്ടോട്ടിയൻസ് @ ദമ്മാം ഓണാഘോഷം സംഘടിപ്പിച്ചു
ദമ്മാം: കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ദമ്മാമിലെ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു. കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടി ഓണസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും വിനോദ ഗെയിംസുകളും അരങ്ങേറി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടികൾ വൈകുന്നേരം ആറുമണിയോടെ സമാപിച്ചു.
കൂട്ടായ്മ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുൽ ഹമീദ് ചേനങ്ങാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി ആമുഖ പ്രസംഗം നടത്തി. ട്രഷറർ സിദ്ദിഖ് ആനപ്ര നന്ദി പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളെ പ്രതിനിധീകരിച്ച് ഇ. കെ. സലീം (ഒഐസിസി), മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, മാലിക് മക്ബൂൽ (കെഎംസിസി),, ജമാൽ വില്യാപ്പിള്ളി (നവയുഗം), അഷ്റഫ് ആളത്ത് (ചന്ദ്രിക), നൗഷാദ് ഇരിക്കൂർ ( മീഡിയ വൺ), ഗഫൂർ (മലപ്പുറം ഒഐസിസി പ്രസിഡന്റ്), അബ്ദുൽ മജീദ് കൊടുവള്ളി (സിജി)കെ. കെ. ഫാറൂഖ് (ബഹ്റൈൻ), ലത്തീഫ് (ക്രിയേറ്റീവ് ബിസ്), കുഞ്ഞാപ്പു റോമ കാസ്റ്റിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ച കൂട്ടായ്മയുടെ സീനിയർ വൈസ് പ്രസിഡന്റ് റിയാസ് മരക്കാട്ടുതൊടികയെ ആദരിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ വേദിയും ആവശ്യമായ സഹകരണവും നൽകി പിന്തുണച്ചുവരുന്ന റോയൽ മലബാർ മാനേജ്മെന്റ് പ്രതിനിധിയെയും ചടങ്ങിൽ ആദരിച്ചു. കമ്മിറ്റി അംഗങ്ങളായ സഹീർ മജ്ദാൽ, ആസിഫ് കൊണ്ടോട്ടി, സൈനു വലിയപറമ്പ, ഷിഹാബ് കൊട്ടുകര, അസ്ലം കരിപ്പൂർ, നിഹാൽ, മുസ്തഫ പള്ളിക്കൽ ബസാർ, ബാപ്പു പഴേരി, ഇക്ബാൽ കൊണ്ടോട്ടി, ജുസൈർ കാന്തക്കാട്, ഫൈസൽ എടക്കോട്ട്, ഇസ്മായിൽ ബയോ സെന്റർ, നിയാസ് ബിനു, റഹീം ഖോബാർ, അനീസ് കൊട്ടപ്പുറം, മൊയ്തീൻകുട്ടി ഖോബാർ, റഫീഖ് കിഴിശ്ശേരി, സുൽത്താൻ, സലാം, അബ്ദുൽ ശുകൂർ, ആസിഫ ടീച്ചർ, നംഷീദ ഷമീർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികളുടെയും മുതിർന്നവരുടെയും സജീവ സാന്നിധ്യം കൊണ്ടും, വിവിധ കലാ, വിനോദ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന സ്നേഹസംഗമമായി മാറി. കേരളത്തിന്റെ ഓണപ്പാരമ്പര്യവും നാടിന്റെ സാംസ്കാരിക ഓർമകളും പ്രവാസി സമൂഹത്തിൽ നിലനിർത്തുന്നതിനൊപ്പം പുതുതലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനും പരിപാടി വേദിയായി.
