വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ. സേനയുടെ നോൺ-മെഡിക്കൽ വിഭാഗത്തിൽ നിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായി ശക്തി ശർമ ചരിത്രം കുറിച്ചു. ഇന്ന് എയർ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയ ശക്തി, അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ചുമതലയേറ്റു.
1994 ജൂൺ 18ന് ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ ആണ് ശക്തി ശർമ ഓഫീസർ ആയി ചുമതലയേറ്റത്. കരിയറിന്റെ വലിയൊരു ഭാഗവും വ്യോമസേനയുടെ വിദ്യാഭ്യാസ വിഭാഗത്തിലാണ് ശക്തി പ്രവർത്തിച്ചു. വിവിധ പരിശീലന സ്ഥാപനങ്ങൾ, എയർ സ്റ്റേഷനുകൾ, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സായുധസേനയും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിലും ശക്തി ശർമ പ്രധാന പങ്കുവഹിച്ചു.
പുതിയ ചുമതലയിൽ ഇന്ത്യൻ വ്യോമസേനയിലെ വിദ്യാഭ്യാസവും പരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ് ശക്തി ശർമയുടെ ചുമതല. എയർ വൈസ് മാർഷൽ പദവിയിലെത്തുന്നതിന് മുമ്പും ശക്തി ശർമ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. മൂന്ന് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ സൈനിക് സ്കൂളിന്റെ മേധാവിയാകുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടം ശക്തി ശർമയുടെ പേരിലാണ്. പഞ്ചാബിലെ സൈനിക് സ്കൂൾ കപൂർത്തലയുടെ പ്രിൻസിപ്പലായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

I was skeptical at first but the withdrawals are legit and quick. It’s refreshing to find a site like winxx705 that actually pays out.
Love the variety of games available here. It is so easy to navigate and the graphics are stunning. mulia777 makes the whole experience very exciting.
The app version is so convenient for playing on the go. It is stable and doesn’t crash like other apps I have used. Check out uujiliapp
Short, sweet, and simple. Exactly how a gaming site should be. I love how fast the registration is on kr86.