ഓപ്പറേഷൻ തൂഫാൻ : ചവറയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
CHAVV

കൊല്ലം: കേരളാ പോലീസിന്റെ സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ചവറ പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. ചവറ മടപ്പള്ളി ആസിഫ് മൻസിലിൽ അബ്ദുൽ അസിസ് മകൻ മുഹമ്മദ് ഷഫീക്ക് (38)നെ ആണ് 1.05 ഗ്രാം എം.ഡി.എം.എയുമായി ഡാൻസാഫ് സംഘവും ചവറ പോലീസും ചേർന്ന് പിടികൂടിയത്. നർക്കോട്ടിക് സെൽ എ.സി.പി റോബർട്ട് ജോണി, കരുനാഗപ്പള്ളി എ.സി.പി സി.ജോൺ എന്നിവരുടെ നിർദ്ദശപ്രകാരം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചവറ പോലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമീർ എ.എസ്.ഐ മാരായ നൗഷാദ്, സജീവ് സി.പി.ഒ മാരായ ഉമേഷ്, കീർത്തന എന്നിവരടങ്ങിയ പോലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

WhatsApp Image 2026 07 01 at 4.35.40 PM

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 338 എൻ.ഡി.പി.എസ്സ് കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ഇത് കൂടാതെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതിന് 203 കേസുകളും രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22.48 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ അയത്തിൽ ജംഗ്ഷന് സമീപമുള്ള കട്ടവിളസലമത്ത് നഗറിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വിൽപ്പനയും വിതരണ ശൃംഖലയും പൂർണമായും തകർക്കുന്നതിനുള്ള ശക്തമായ പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി. ഹേമലത എം ഐ.പി.എസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *