റീൽസും വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ട പ്രധാന പ്രശ്നം: മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ നിയമസഭയിൽ കനത്ത വാക്‌പോര്. ആരോഗ്യവകുപ്പിൽ കടുത്ത കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണെന്ന് ആരോപിച്ച് നോട്ടീസ് നൽകിയ പിഎ മുഹമ്മദ് റിയാസ് എംഎൽഎയ്ക്ക്, ചുട്ട മറുപടിയുമായി മന്ത്രി കെ മുരളീധരൻ രംഗതെത്തി. കഴിഞ്ഞ 10 വർഷത്തെ റീൽസ് കളിയും അവസാന 5 വർഷത്തെ വീണമീട്ടലും മാത്രമായിരുന്നു ആരോഗ്യവകുപ്പ് നേരിട്ടിരുന്ന ഏക പ്രശ്നമെന്ന് മന്ത്രി പരിഹസിച്ചു. ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
